കേരള ജേർണലിസ്റ്റ് യൂണിയൻ തൃപ്രയാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 1 സ്ഥാപക ദിനാചരണം നടത്തി. തൃപ്രയാർ പ്രസ്സ് ക്ലബ് ഓഫീസ് പരിസരത്ത് ചേർന്ന സ്ഥാപക ദിനാചരണം മുതിർന്ന മാധ്യമ പ്രവർത്തകനും ഐ ജെ യു ദേശീയ സമിതി അംഗവുമായ ജോസ് താടിക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
മേഖല വൈസ് പ്രസിഡണ്ട് സജീഷ് എം.എസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.ആർ മധു . മേഖല സെക്രട്ടറി ഇ.സി അനിൽ. സതീഷ് കല്ലയിൽ . നൗഫൽ എ.ഐ. മുരളി ടി.കെ.സുബ്രൻ അന്തിക്കാട് എന്നിവർ പങ്കെടുത്തു സംസാരിച്ചു
