തൃപ്രയാർ : കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ആലുവ എടത്തല സ്വദേശി ഇല്ലിക്കൽ വീട്ടിൽ അബ്ദുൾ അസീസ് (66) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ തൃപ്രയാർ ബസ്സ്റ്റാൻ്റിനു സമീപത്ത് വെച്ചാണ് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സീനത്ത്. മക്കൾ: സൈന, സുമയ്യ. മരുമക്കൾ : അബ്ദുൾ മാലിക്, ഷിഹാബ്.
