NCT
KeralaNewsThrissur News

ബോംബെയിൽ നിന്നും ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ രോഗി യാത്രാമധ്യേ മരണപ്പെട്ടു.

ചാവക്കാട് : അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയെ ബോംബെയിൽ നിന്നും നാട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുവരുവേ യാത്രാമധ്യേ മരണപ്പെട്ടു. ചാവക്കാട് മുനക്കകടവ് കുരിക്കളകത്ത് കറുത്ത സൈദ് മുഹമ്മദ് മകൻ റിയാസ് 42 ആണ് മംഗലാപുരത്ത് വെച്ച് മരണപ്പെട്ടത്.

ബോംബെയിൽ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു റിയാസ്, കഴിഞ്ഞ ദിവസം കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് അവിടുത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു നാട്ടിൽ നിന്ന് സഹോദരങ്ങൾ ബോംബെയിൽ എത്തിയിരുന്നു. റിയാസിന്റെ രോഗം ഗുരുതരാവസ്ഥയിൽ ആയതിനാൽ മുംബൈ കെഎംസിസിയുടെ സഹായത്തോടെ ഡോക്ടറുടെ പരിചരണത്തിൽ ആംബുലൻസിൽ ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടത്

മംഗലാപുരത്ത് വച്ച് റിയാസിന്റെ രോഗം മൂർച്ഛിക്കുകയും ഞായറാഴ്ച വൈകിട്ട് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാൽ വൈകിട്ട് 9 മണിയോടെ റിയാസ് മരണപ്പെട്ടു. മൃതദേഹവുമായി ആംബുലൻസ് മംഗലാപുരത്തു നിന്നും നാട്ടിലേക്ക് പുറപ്പെട്ടു.

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് മൃതദേഹം മുനക്കക്കടവിലുള്ള വസതിയിൽ എത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്മയാണ് ഭാര്യ. റബീഹ്, അയാന എന്നിവർ മക്കളാണ്.

Related posts

പെരിഞ്ഞനത്ത് യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കാസർഗോഡ് നിന്നും പിടിയിലായി.

murali

യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ.

murali

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ.

murali
error: Content is protected !!