തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതല കേരളോത്സവത്തിൽ വിജയികളായ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കലാ കായിക പ്രതിഭകളെയും, മികച്ച ഐ സി ഡി എസ് സൂപ്പർവൈസർ ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച നാട്ടിക പഞ്ചായത്തിലെ ഹൃദ്യ യെയും സംസ്ഥാന ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിലെ ദീർഘ കാല സേവനത്തിനു ശേഷം വിരമിക്കുന്ന വർക്കർമാരെയും ഹെൽപർമാരെയും ആദരിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി നിമിഷ അജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി മല്ലിക ദേവൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ മാരായ ജൂബി പ്രദീപ്, സുധ കെ ബി, വസന്ത ദേവലാൽ എന്നിവർ ആശംസകൾ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റെജികുമാർ വി എസ്, ജോയിന്റ് bdo ലത കെ കെ, cdpo ശുഭ നാരായണൻ. യൂത്ത് കോർഡിനേറ്റർ അമൽ ടി പ്രേമൻ തുടങ്ങിയവർ ചടങ്ങിൽ സംമ്പന്ധിച്ചു. അഞ്ച് പഞ്ചായത്തിലെയും അങ്കണ വാടി ടീച്ചർ മാരും, ഹെൽപർ മാരും അടക്കം 400 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
