NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

വാടാനപ്പള്ളി : ദേശീയ പാത അറുപത്തി ആറ് ഗണേശമംഗലത്ത് ഇലക്ട്രിക് സ്കൂട്ടറിന്ന് പുറകിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്ര ക്കാരൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിന് സമീപം താമസിക്കുന്ന രായം മരയ്ക്കാർ ഹൗസിൽ കുഞ്ഞുമോൻ മകൻ അഷ്റഫ് (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു അപകടം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഗണേശ മംഗലത്ത് ഹൈവേയിൽ നിന്നും പോകറ്റ് റോഡിലേക്ക് തിരിയുന്നതിനിടെ തൃശ്ശൂരിൽ നിന്നും ചേറ്റുവയിലേക്ക് പോകുന്ന കീർത്തനം ബസ്സ് സ്കൂട്ടറിന്ന് പുറകിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിൽ തലടിച്ച് വീണ അഷറഫിനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ വലപ്പാട് ദയ ഹോസ്പിറ്റലിൽ എത്തി ചെങ്കിലും മരണപ്പെടുകയായിരുന്നു. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ നടക്കും

 

Related posts

അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണം; തൃപ്രയാറിൽ ബി.ജെ.പി ധർണ്ണ നടത്തി.

murali

കൊടുങ്ങല്ലൂർ ക്ഷേത്ര മൈതാനത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച ആൾ പിടിയിൽ.

murali

സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി മുങ്ങിമരിച്ചു.

murali
error: Content is protected !!