NCT
KeralaNewsThrissur News

തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട : 43 ക്യാനുകളിലായി 2000 തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി.

തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട. കുരിയച്ചിറയിൽ വെച്ച് വാഹനത്തെ സാഹസികമായി പിന്തുടർന്നാണ് എക്സൈസ് 2000 തോളം സ്പിരിറ്റ് പിടികൂടിയത്. തൃശ്ശൂർ എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ് പിക്കപ്പ് വാനിൽ കടത്തിയ സ്പിരിറ്റ് പോലീസ് പിടികൂടിയത്. എക്സൈസ് സംഘം പിന്തുടർന്നത് കണ്ട ഡ്രൈവർ പിക്കപ്പ് ഉപേക്ഷിച്ച് ഇറങ്ങി ഓടി.

തൃശ്ശൂർ വടക്കേ സ്റ്റാൻഡിനെ സമീപം കാത്തുനിന്ന എക്സൈസ് സംഘം അതുവഴി വന്ന പിക്കപ്പ് വാനിനെ ചേ യ്സ് ചെയ്ത് പിന്തുടർന്നു. എക്സൈസ് സംഘം പിന്തുടരുന്നത് കണ്ട പിക്കപ്പ് ഡ്രൈവർ അതിവേഗത്തിൽ സ്വരാജ് കടന്നു രണ്ടുവട്ടം സ്വരാജ് റൗണ്ട് ചുറ്റി എക്സൈസിനെ കബളിപ്പിക്കാൻ ശ്രമിച്ചു എങ്കിലും കൃത്യമായി എക്സൈസ് സംഘം കൃത്യമായി പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ ഡ്രൈവർ കുറുപ്പം റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു.

മൂന്ന് കിലോമീറ്റർ ശേഷം തൃശ്ശൂർ കുരിയച്ചിറയിൽ വച്ചാണ് എക്സൈസ് സംഘം പിക്കപ്പ് വാനെ വരുത്തിയിലാക്കിയത്.അപ്പോഴേക്കും ഡ്രൈവർ ഇറങ്ങി രക്ഷപ്പെട്ടു. 43 ക്യാനുകളിലായി ഏകദേശം രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. സ്പിരിറ്റ് എറണാകുളത്തേക്ക് കടത്താനുള്ളതാണെന്നും ഇരിങ്ങാലക്കുട സ്വദേശിയാണ് പിന്നിലുള്ളതെന്നും എക്സൈസിനെ സൂചന ലഭിച്ചിട്ടുണ്ട്.

തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അടങ്ങുന്ന സംഘം നേരിട്ട് എത്തിയാണ് സ്പിരിറ്റ് പിടികൂടിയത്. പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമാണ് കൂടുതൽ വിവരങ്ങൾ പറയാനാകുമെന്നും എക്സൈസ് അറിയിച്ചു.

Related posts

എടത്തിരുത്തി ചൂലൂരില്‍ നിന്നും കാണാതായ സുൽത്താനെ കണ്ടെത്തി : സൈക്കിൾ ചവിട്ടി കുട്ടിയെത്തിയത് മലപ്പുറത്ത്.

murali

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണസമിതി അധികാരമേറ്റു.

murali

കുടിവെള്ള പൈപ്പ് പൊട്ടി പുഴയായി – മത്സ്യ കൃഷി നടത്തി കോൺഗ്രസ്‌ സമരം.

murali
error: Content is protected !!