NCT
KeralaNewsThrissur News

നാട്ടികയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.

തൃപ്രയാർ :  നാട്ടിക ജംഗ്ഷനിലെ സ്കൂളിന് സമീപം റോഡരികിലുള്ള മുറുക്കാൻ കടയിലൂടെ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്നം വിൽപന്ന നടത്തിയതിന് യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി രവി (25) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ പരിശോധനയിലാണ് മുറുക്കാൻ കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ സദാശിവൻ, ആന്റണി ജിംമ്പിൾ, എ സി പി ഒ മാരായ ലെനിൻ, ജെസ്ലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

മൃണാളിനി രാജന്‍ നിര്യാതയായി.

murali

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത : മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം.

murali

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ കാലിലെ സ്വര്‍ണ്ണകൊലുസ് കവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!