NCT
KeralaNewsThrissur News

അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും MDMA യുമായി യുവാവ് പോലിസിൻ്റെ പിടിയിൽ.

കൊടുങ്ങല്ലൂർ  : അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും MDMA യുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടി. അഴീക്കോട് കപ്പൽബസാർ ചിറക്കൽ വീട്ടിൽ മൂസക്കുട്ടി മകൻ സിദ്ധിക്കിനെ (36 വയസ്) യാണ് പോലിസ് പിടികൂടിയത്.

തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ശ്രീ.B.കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ പ്രവേശനോത്സവം നടക്കുന്ന സമയത്ത് സ്കൂൾ പരിസരങ്ങളിൽ പ്രത്യേകമായി ഡാൻസാഫിൻ്റെ പരിശോധന ഉണ്ടായിരുന്നതിൻ്റെ ഭാഗമായാണ് ചില പ്രത്യേക സ്ഥലത്ത് രാസലഹരി ഉപയോഗിക്കുന്നതിനായി ആളുകൾ എത്തിച്ചേരുന്ന വിവരം കിട്ടിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഡൻസാഫ് സംഘവും കൊടുങ്ങല്ലൂർ SI മാരായ സജിൽ K.G, തോമസ്, SCPO മാരായ ജിജിൻ ജെയിംസ്, അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

പഴുവിൽ സെൻ്റ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്സ് വൺ പ്രവേശനോത്സവവും ,മെറിറ്റ് ഡേയും സംഘടിപ്പിച്ചു.

murali

മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 27 മാസവും 15 ദിവസം തടവും 25000/- രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

പണയം വെച്ച 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!