പ്രസവത്തിനുശേഷം യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് പരാതി. പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതി നൽകി ബന്ധുക്കൾ. പഴയന്നൂർ പൊട്ടൻകോട് കൂനാംപൊറ്റ വീട്ടിൽ അരുണിന്റെ ഭാര്യ രമ്യശ്രീ (26) ആണ് മരിച്ചത്.
കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
