NCT
KeralaNewsThrissur News

കാട്ടൂരിലെ ബാറിൽ അതിക്രമം : 2 പേർ പിടിയിൽ.

ഇരിങ്ങാലക്കുട : കാട്ടൂരിലെ ബാറിൽ മദ്യപിക്കാൻ എത്തിയ ഗുണ്ടാ സംഘത്തിലെ അംഗങ്ങളോട് മദ്യത്തിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യം മൂലം വെയിറ്ററായ രവീന്ദ്രനെ അസഭ്യം പറയുകയും സെക്യൂരിറ്റി ജോലി ചെയ്യുന്ന സെബാസ്റ്റ്യനെ(64) ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികൾ പിടിയിൽ.
വാടാനപ്പിള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (36), കാട്ടൂർ പറയൻകടവ് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ഷൈജു (41) എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 17ന് രാത്രി 10.30 ഓടെയാണ് ആക്രമണം നടന്നത്.
കാട്ടൂർ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ബിൻഷാദ് വാടാനപ്പള്ളി, ചാവക്കാട്, വടക്കേക്കാട്, വിയ്യൂർ, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിലായി 5 വധശ്രമക്കേസിലും, 10 അടിപിടിക്കേസിലും, ഒരു കവർച്ചാക്കേസിലും, വീടുകയറി ആക്രമണം നടത്തിയ 2 കേസിലും, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും, പോക്സോ കേസിലും, മയക്കുമരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസിലും, അനധികൃതമായി ആയുധം കൈവശം വെച്ച കേസിലും അടക്കം 22 ക്രമിനൽ കേസുകളിലെ പ്രതിയാണ്.
വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഷൈജു 3 കവർച്ചാക്കേസിലും, 4 വധശ്രമക്കേസിലും, തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2 അടിപിടിക്കേസിലും, മോഷണക്കേസിലും, മയക്കുമരുന്ന് വിൽപ്പനക്കായി കൈവശം
സൂക്ഷിച്ച കേസിലും അടക്കം 12 ക്രമിനൽ കേസുകളിലെ പ്രതിയാണ്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർമാരായ ബാബു, സനദ്, രമേഷ്, നൗഷാദ്, ഫ്രാൻസിസ്, സീനിയർ സി.പി.ഒ.മാരായ ഷൗക്കർ, ജിതേഷ്, മിഥുൻ, ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ
അറസ്റ്റ് ചെയ്തത്.

Related posts

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

murali

ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിൽ.

murali

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഭക്തിസാന്ദ്രമായി.

murali
error: Content is protected !!