NCT
KeralaNewsThrissur News

ചൂലൂരിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി കാർ മോഷ്ടിച്ച ദമ്പതികളടക്കം അഞ്ച് പ്രതികൾ അറസ്റ്റിൽ.

കയ്പമംഗലം : ചൂലൂരിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി കാർ മോഷ്ടിച്ച ദമ്പതികളടക്കം അഞ്ച് പ്രതികൾ അറസ്റ്റിൽ. മലപ്പുറം അന്തിയൂർക്കുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബാഷിർ (38), മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന (33) , കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ സി പി വീട്ടിൽ (ചെറിയലിംഗൽ പറമ്പ്) അസ്ലം (55), മാളിയേക്കൽ വീട്ടിൽ സലാം (38), വലിയത്തോടി വീട്ടിൽ മനു (37) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിമിൻ്റെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മുഹമ്മദ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിൻറ പൂട്ട് തകർത്ത് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

കാറിൻ്റെ അലറാം ശബ്ദം കേട്ട് പുറത്തിറങ്ങി തടയാൻ ശ്രമിച്ച മുഹമ്മദ് ജാസിമിനെ പ്രതികൾ കാർ കാലിലൂടെ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് മറ്റ് ജില്ലകളിലേക്ക് വിവരം നൽകി. പിന്നീട് പരിശോധനയ്ക്കിടെ കോഴിക്കോട് പോലീസ് കാർ സഹിതം തേഞ്ഞിപ്പാലത്തു നിന്നും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മുബഷീർ,തഫ്സീന എന്നിവർ മലപ്പുറം അരീക്കോട്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ 2024 ൽ 31 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലെയും, മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലെയും പ്രതികളാണ്.

പോലീസിൻ്റെ വാഹന പരിശോധനയിൽ നിന്നുംരക്ഷപ്പെടാനായി ദമ്പതികളായ ഇവർ ഒരുമിച്ചാണ് രാസ ലഹരിക്കടത്തുന്നതിനായി പോകുന്നത്. ഇവരുടെ പേരിൽ മറ്റ് കുറ്റകൃത്യങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കയ്പ മംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ബിനു, സബ് ഇൻസ്പെക്ടർ മാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒ മാരായ ജ്യോതിഷ്, വിനുകുമർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

പശുവിനെ വിറ്റവകയിൽ കിട്ടിയ പണം വയോധികനിൽ നിന്ന് കവർച്ച ചെയ്ത പ്രതി റിമാൻഡിൽ.

murali

താനൂർ കസ്റ്റഡി മരണം; പ്രതികളായ നാല് പൊലീസുകാരെ സി ബി ഐ അറസ്റ്റ് ചെയ്തു.

murali

മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്.

murali
error: Content is protected !!