കാട്ടൂർ ബസാറിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം : രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. കാട്ടൂർ പോലീസ് സ്റ്റേഷന്റെ സമീപത്ത് പ്രവർത്തിക്കുന്ന അൽഫിയ ട്രേഡേഴ്സിലാണ് മോഷണം നടന്നത്. എടത്തിരുത്തി സ്വദേശി നെടിയപറമ്പിൽ അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സ്ഥാപനത്തിൻറെ പുറകുവശത്ത് കൂടി കോണി ഉപയോഗിച്ച് കയറിയശേഷം തട്ടുപൊളിച്ചാണ് അകത്തു കടന്ന് മോഷണം നടത്തിയതെന്നാണ് നിഗമനം.
ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇന്നലെ രാത്രിയിലെ സംഭവം എന്ന് കരുതുന്നു. കാട്ടൂർ എസ് എച്ച് ഓ ഈ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ എന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലതയാളവിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി.
