വടക്കാഞ്ചേരിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വടിവാൾ വിനീത് പിടിയിൽ. ആലുവ ബസ് സ്റ്റാൻന്റിനു സമീപത്തു നിന്നാണ് വിനീത് പോലീസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 25ന് വടക്കാഞ്ചേരിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടയിൽ ട്രെയിനിൽ നിന്നാണ് വിനീതും, കൂട്ടുപ്രതി രാഹുൽ രാജൂം ചാടി രക്ഷപ്പെട്ടത്.
പരശുറാം എക്സ്പ്രസിന് മുന്നിലൂടെയാണ് ഇരുവരും രക്ഷപ്പെട്ടത്. വിനീതിനൊപ്പം രക്ഷപെട്ട രാഹുൽ എന്ന പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. മുൻപും പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളയാളാണ് വിനീത്. വടക്കാഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു ആലപ്പുഴയിൽ എത്തിച്ച കേസിലെ പ്രതികളായിരുന്നു വിനീതും രാഹുലും. എന്നാൽ വിനീതിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
തുടർന്ന് അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വംത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ ആലപ്പുഴയിൽ നിന്നും ആലുവ ബസ് സ്റ്റാൻഡിന് സമീപം എത്തിയ വിനീതിനെ അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയതിനെ തുടർന്നാണ് വടക്കാഞ്ചേരി പൊലീസ് ആലപ്പുഴയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മോഷണം അടക്കം നിരവധി കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഉള്ളത്.
