NCT
KeralaNewsThrissur News

ചാഴൂർ സ്വദേശിയെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചു.

അന്തിക്കാട് : താന്ന്യത്ത് വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് നാടുവിട്ട് ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പൊലീസ് സംഘം പിടികൂടിയ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി. അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും കായ്ക്കുരു രാഗേഷിന്റെ സംഘാംഗവുമായ ചാഴൂർ പുതിയവീട്ടിൽ ഷജീറിനെയാണ് (ഷാജഹാൻ-31) ആറ് മാസക്കാലത്തേക്ക് ജയിലിലടച്ചത്.

ഷാജഹാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ് കൂടാതെ വലപ്പാട്, കൈപ്പമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രമിനൽ കേസുകളുമുണ്ട്.

Related posts

ചേർപ്പ് പാറക്കോവിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികളായ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി; ശിക്ഷാവിധി മാർച്ച് 13-ന്.

murali

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം.

murali

സുഹൃത്തിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!