NCT
KeralaNewsThrissur News

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതായതായി പരാതി.

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതായതായി പരാതി. ഗുരുവായൂർ കാണിപ്പയ്യൂർ സ്വദേശിയായ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയ ഫാർസിനെ കാണാതായതായി ബന്ധുക്കൾ ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബറേലിയിലേക്ക് പോകാൻ ഈ മാസം 9നാണ് ഫാർസീൻ ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. 10–ാം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല.ബറേലിക്ക് രണ്ട് സ്റ്റേഷന് മുൻപായി ഫോൺ സ്വിച്ച് ഓഫ് ആയെന്നും ബന്ധു ഷെരീഫ് പറഞ്ഞു.

ഫർസിന്റെ ഗൾഫിലുള്ള സഹോദരനും മറ്റൊരു കുടുംബാംഗവും ഇന്ന് വൈകിട്ടോടെ ബറേലിയിൽ എത്തുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂർ എംഎൽഎയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. മൂന്നു മാസം മുൻപാണ് ഫാർസീൻ അവസാനമായി നാട്ടിൽ വന്നത്.

Related posts

ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

murali

വീട്ടുകാർക്കൊപ്പം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 14 കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു.

murali

കയ്പ്പമംഗലം ചളിങ്ങാട് മസ്ജിദിൽ മോഷണ ശ്രമം.

murali
error: Content is protected !!