NCT
KeralaNewsThrissur News

തൃശൂരിൽ ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

തൃശൂർ : അയ്യന്തോളിൽ ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസിനടിയിൽ പെടുകയായിരുന്നു. എൽത്തുരുത്ത് സ്വദേശി ഏബൽ ആണ് മരിച്ചത്. അയ്യന്തോൾ കുറുഞ്ഞാക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 10നാണ് അപകടം.

യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന ആര്യ ബസാണ് അപകടത്തിനിടയാക്കിയത്.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആഴ്‌കൾക്ക് മുൻപ് എം.ജി. റോഡിലും സമാന രീതിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു.

Related posts

526-ആം അമ്പ് തിരുനാളിന്. കൊടിയേറി.

murali

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു.

murali

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!