തൃശ്ശൂരിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. ശക്തനിൽ സ്റ്റാൻഡ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെയാണ് ചാവക്കാട് ഗുരുവായൂർ കുന്നംകുളം കോഴിക്കോട് സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. നേരത്തെ 25 രൂപയുണ്ടായിരുന്ന സ്റ്റാൻഡ് ഫീസ് 40 രൂപയായി ഉയർത്തിയതിനെ തുടർന്നാണ് പണിമുടക്ക് നടത്തുന്നത്.
