NCT
KeralaNewsThrissur News

വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

അരിമ്പൂർ : എറവ് സ്കൂളിന് സമീപത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ഇന്നോവ കാറും എതിർ ദിശയിൽ വന്നിരുന്ന ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

കാറിൽ പുന്നയൂർക്കുളം സ്വദേശികളായ നാലു പേരാണ് ഉണ്ടായിരുന്നത്. എറണാകുളത്തേക്ക് പോകുകയായിരുന്നു ഇവർ. പരിക്കേറ്റ പള്ളിക്കരയിൽ വീട്ടിൽ ബീവാത്തു (76) വിനെ അരിമ്പൂരിലെ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഓട്ടോ ടാക്സിയുടെ ഡ്രൈവറെയും മറ്റൊരാശുപത്രിയിലേക്ക് മാറി. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു

Related posts

പൊന്നാനിയിൽ എംഡിഎംഎ കടത്ത് : എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ചാവക്കാട് പോലീസ് പിടികൂടി.

murali

പോക്സോ കേസുകളിൽ 52കാരന് 240 വർഷം കഠിന തടവ്. ഒരു കേസിൽ 130 വര്‍ഷം തടവ്, അടുത്ത കേസിൽ 110 വർഷം.

murali

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

murali
error: Content is protected !!