ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിച്ച സംഭവത്തിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പാലക്കൽ പാലിശ്ശേരി സ്വദേശി കോലോത്ത് വളപ്പിൽ വീട്ടിൽ ശ്രീഹരി (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ചേർപ്പ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദ്.കെ.എസ്, ജി.എസ്.ഐ. ഷാജി.എം.എസ്, ജി.എസ്.സി.പി.ഒ മാരായ സിന്റി, ശരത്ത് കുമാർ, സി.പി.ഒ മാരായ സുധിൻ, ഷിബിൻ, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
