NCT
KeralaNewsThrissur News

തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ.

വലപ്പാട് : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുള്ള നിരോധിത മാരക രാസലഹരിയായ 33 ½ ഗ്രാം എം ഡി എം എ യുമായി

എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരെയാണ് തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. വലപ്പാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

അഖിൽ കാട്ടൂർ മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.

തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ രാജു, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു എൻ ബി, വലപ്പാട് എസ്.ഐ സി.എൻ.എബിൻ, ജി എസ് ഐ ഉണ്ണി.പി.യു, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ സി.ആർ.പ്രദീപ് , എ എസ് ഐ ലിജു ഇയ്യാനീ, എസ് സി പി ഒ സി.കെ ബിജു, സി പി ഒ സുർജിത് സാഗർ വലപ്പാട് ജി എസ് സി പി ഒ അനൂപ്, സി പി ഒ സിജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

murali

സ്വന്തം അധ്വാനത്തിലൂടെ നേടിയ പണം ദുരന്തമനുഭവിക്കുന്ന വയനാട് മുണ്ടക്കൈയ്യിലേക്ക് സംഭാവന നൽകി നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ.

murali

പെരിഞ്ഞനത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ.

murali
error: Content is protected !!