NCT
KeralaNewsThrissur News

മനക്കൊടി സ്വദേശിയുടെ കാർ മോഷ്ടിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ.

അന്തിക്കാട് : മനക്കൊടിയിൽ കാർ മോഷ്ടിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ. മനക്കൊടി സ്വദേശി കല്ലേരി വീട്ടിൽ അഷറഫ് (61) എന്നയാൾ താമസിക്കുന്ന മനക്കൊടിയിലെ വീട്ടിലെ കാർ പോർച്ചിൽ നിന്നും അഷറഫിൻെറ മകളുടെ ഉടമസ്ഥതയിലുള്ള ഹുണ്ടായ് ക്രെറ്റ കാറാണ് മോഷ്ടിക്കപ്പെട്ടത്.

ഈ സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ ഇപ്പോൾ ചാലക്കുടി മുരിങ്ങൂരിൽ താമസിക്കുന്ന കൊല്ലം കാരിക്കോട് സ്വദേശി മുണ്ടോളിത്താഴത്തിൽ വീട്ടിൽ അഖിൽ 30 വയസ്സ് എന്നയാളെ വ്യാഴാഴ്ച മുരിങ്ങൂരിൽ നിന്നും മുരിങ്ങൂരിൽ നിന്നും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.

സംഭവത്തിന് ശേഷം കൊടൈക്കനാലിലേക്ക് രക്ഷപ്പെട്ട പ്രധാന പ്രതിയായ തൃശ്ശൂർ പെരുവള്ളൂർ സ്വദേശി അമ്പലത്തു വീട്ടിൽ ഹയാസ് 32 വയസ്സ് എന്നയാളെയാണ് കൊടൈക്കനാലിൽ നിന്ന് രഹസ്യമായി നാട്ടിലെത്തുന്നതിനിടെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ശനിയാഴ്ച പുലർച്ചെ ആളൂർ കൊമ്പിടിഞ്ഞാമാക്കലിൽ വെച്ച് കാർ തടഞ്ഞാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച രണ്ട് കാറുകൾ പിടിച്ചെടുത്തു. ഹയാസ് ചാവക്കാട്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഭാര്യയെ ക്രൂരതക്ക് വിധേയമാക്കിയതിനുള്ള ഒരു കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്.

അഖിൽ തൃശ്ശൂർ കൊരട്ടി, വടക്കാഞ്ചേരി, കൊല്ലം കൊട്ടാരക്കര, വയനാട് കൽപ്പറ്റ, ഇടുക്കി വാഗമൺ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, മൂന്ന് തട്ടിപ്പ് കേസുകളിലും, മൂന്ന് അടിപിടിക്കേസുകളിലും, ആശുപത്രിയിൽ കയറി ആക്രമണം നടത്തി വസ്തു വകകൾക്ക് നാശനഷ്ടം വരുത്തിയ ഒരു കേസ്സിലും, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച ഒരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും അടക്കം പത്ത് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ എ എസ്, സബ്ബ് ഇൻസ്പെക്ടർ എഫ്സൽ എം, ജി എസ് സി പി ഒ മാരായ കൃഷ്ണകുമാർ, ഇ എസ് ജീവൻ, സി പി ഒ മാരായ അനീഷ്, കിരൺ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Related posts

കയ്പമംഗലത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali

അക്രമങ്ങൾ കണ്ട് ഭയക്കില്ല: ആൻഡ്രൂസ് താഴത്ത്.

murali

കുന്നംകുളത്തെ സ്കൂളുകളിലെ മോഷണം: പ്രതി പിടിയിൽ

murali
error: Content is protected !!