NCT
KeralaNewsThrissur News

തൃശ്ശൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഒക്ടോബർ 8 -ാം തിയ്യതി ഇ-ചെലാന്‍ അദാലത്ത് നടത്തുന്നു.

ഇരിങ്ങാലക്കുട : പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ (E Challan) പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒക്ടോബർ 8 -ാം തിയ്യതി ഇ-ചെലാന്‍ അദാലത്ത്, കൊടുങ്ങല്ലൂർ കണ്ട്രോൾ റൂമിൽ വെച്ച് നടത്തുന്നു. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി തൃശ്ശൂർ റൂറൽ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

കൊടുങ്ങല്ലൂർ കണ്ട്രോൾ റൂമിൽ വെച്ച് 2025 ഒക്ടോബർ 8 -ാം തിയ്യതി സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം 4. 00 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ UPI, DEBIT CARD, CREDIT CARD എന്നിവ വഴി ഒടുക്കാവുന്നതാണ്.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8848960139, 9633596706, 0480 2800622 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS അറിയിച്ചു.

Related posts

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ എട്ട് വർഷം തടവും, 20,000 രൂപ പിഴയും ശിക്ഷ.

murali

വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ്.

murali

കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം; അസം സ്വദേശി പൊലിസ് പിടിയില്‍.

murali
error: Content is protected !!