NCT
KeralaNewsThrissur News

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കത്തി വീശി ആക്രമിച്ച കേസിലെ പ്രതിയെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കൈപ്പമംഗലം: മുൻ വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ കത്തി വീശി ആക്രമിച്ച കേസിൽ പ്രതിയെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം പഞ്ഞമ്പിള്ളി ദേശത്ത് കുന്നുങ്ങൽ വീട്ടിൽ ഷാഫി (32) ആണ് അറസ്റ്റിലായത്.

കൈപ്പമംഗലം പതിനെട്ട് മുറി ദേശത്ത് പുതിയവീട്ടിൽ അബ്ദുൾ സലാം (20) എന്നയാളെയാണ് ഷാഫി ആക്രമിച്ചത്. ഷാഫിയും സുഹൃത്തുക്കളും ചേർന്ന് അബ്ദുൾ സലാമിനേയും സഹോദരനെയും മർദ്ദിച്ചതിന് അബ്ദുൾ സലാം പോലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

2025 ഒക്ടോബർ 3-ാം തീയതി രാത്രി 9.30 മണിയ്ക്ക് കൂരിക്കുഴി പള്ളിയ്ക്കടുത്തുള്ള പുതിയ ഹെൽത്ത് സെന്റർ ഗ്രൗണ്ടിൽ വെച്ചാണ് അബ്ദുൾ സലാമിനെ കത്തി വീശി ആക്രമിച്ചത്. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ ഷാഫിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ദിനേശ്, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വനിതാദിനത്തിൽ മോദിയുടെ പ്രഖ്യാപനം; പാചകവാതക വില 100 രൂപ കുറച്ചു.

murali

കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

murali

ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു.

murali
error: Content is protected !!