NCT
KeralaNewsThrissur News

മതിലകത്ത് വീട്ടിൽ നിന്നും ബൈക്ക് മോഷണം ചെയ്ത് കൊണ്ടു പോയ കേസിൽ രണ്ട് പ്രതികളെ ത‍ൃശ്ശൂ‍ർ റൂറൽ പോലീസ് പിടികൂടി.

മതിലകം : കൂളിമുട്ടം കോഡൂർ ദേശത്ത് കരിയോടത്ത് വീട്ടിൽ ബാബു എന്നയാളുടെ വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതികളായ രണ്ടു പേരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.

മേത്തല അത്താണി ,ആശാരിപറമ്പിൽ വീട്ടിൽ ശിവ 18 വയസ്സ്, കൂളിമുട്ടം എമ്മാട് പീത്തൻപുരക്കൽ വീട്ടിൽ സജിത്ത് 20 വയസ്സ് എന്നിവരാണ് പിടിയിലായത്.

03.10.2025-ന് വൈകീട്ട് 5.00 മണിക്കും 6.00 മണിക്കും ഇടയിൽ കൂളിമുട്ടം കോഡൂർ ദേശത്തുള്ള ബാബുവിന്റെ വീടിന്റെ മുന്നിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എമ്മാട് നിന്നും തൃശ്ശൂ‍ർ റൂറൽ പോലീസ് സംഘം പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രി ഏമ്മാട് വച്ച് നൈറ്റ് പെട്രോളിങ് വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയതിൽ പ്രതികളെ ചോദ്യം ചെയ്യുകയും തുടർന്ന് മോഷണം പോയ വാഹനമാണെന്ന് കണ്ടെത്തിയതിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ ഷാജി എം കെ, സബ്ബ് ഇൻസ്പെക്ട‍ർ പ്രദീപൻ ടി എൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജമാലുദ്ദീൻ, പ്രബിൻ, സനീഷ്, ഷിജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

സംസ്ഥാന സ്കൂൾ കലോത്സവം: സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍.

murali

പാലക്കാട് കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി.

murali

കെ പി പ്രഭാകരൻ്റെ 15-ാം ചരമ വാർഷികാചരണം മന്ത്രി രാജൻ ഉദ്‌ഘാടനം ചെയ്തു.

murali
error: Content is protected !!