ചാവക്കാട് ഒരുമനയൂരിൽ പള്ളികുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
വട്ടേക്കാട് കണ്ടരാശേരി സുബൈർ മകൻ മുഹമ്മദ് റസൽ (14 )ആണ് മരിച്ചത്. സുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങി റസൽ മുങ്ങി മരിക്കുകയായിരുന്നു
ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽ കുട്ടിയുടെ മൊബൈൽ ചുള്ളിപ്പാടം പരിസരത്തെ ടവർ ലൊക്കേഷനിൽ ഉള്ളതായി കണ്ടെത്തിയത്.
