NCT
KeralaNewsThrissur News

ഇരിഞ്ഞാലക്കുടയിൽ 108 ഗ്രാം എം.ഡി.എം.എ. യുമായി പൊന്നാനി സ്വദേശി പിടിയിൽ.

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) സംഘം മാരക രാസലഹരിയുമായി വധശ്രമക്കേസിലെ പ്രതിയെ പിടികൂടി.

മലപ്പുറം പൊന്നാനി സ്വദേശിയും ‘പൊടി ഫിറോസ്’ എന്നറിയപ്പെടുന്ന മോയന്റകത്ത് വീട്ടിൽ ഫിറോസ് (39) എന്നയാളെയാണ് മാരക രാസലഹരിയായ 108.330 ഗ്രാം MDMA-യുമായി അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തൃശ്ശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് മലപ്പുറം സ്വദേശിയായ ഒരാൾ മാരക മയക്കുമരുന്നുകൾ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരം 6 മാസം മുമ്പ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡാൻസാഫ് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഫിറോസ്. 2023-ൽ പൊന്നാനിയിൽ മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഒരു യുവാവിനെ ഗോൾഫ് സ്റ്റിക്ക്, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2024-ൽ ഫിറോസും കൂട്ടാളികളും ഹുണ്ടായ് ക്രെറ്റ കാറിൽ മയക്ക് മരുന്ന് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചത് പ്രകാരം വാഹന പരിശോധന നടത്തുകയായിരുന്ന പൊന്നാനി എസ് ഐ യെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഫിറോസ്.

ഈ കേസുകളിൽ പോലീസിന് പിടികൊടുക്കാതെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ 6 മാസമായി ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വന്ന ഡാൻസാഫ് സംഘം. കോണത്തുകുന്നിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുള്ള ഫിറോസ് ഇരിങ്ങാലക്കുടയിൽ വരുന്നതായുള്ള കൃത്യമായ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ചിരുന്നു.

തുടർന്ന് ഇന്നലെ രാത്രി മുതൽ ഫിറോസിനെ പിടികൂടുന്നതിനായി ശക്തമായ പരിശോധനകൾ നടത്തിവരവെയാണ് ഇന്ന് (15-10-2025) പുലർച്ചെ ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈവശമുണ്ടായിരുന്ന 108.330 ഗ്രാം MDMA-യുമായി ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Related posts

പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി.

murali

അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിലെ വാഴകൃഷി വിളവെടുപ്പുത്സവം

murali

അന്തിക്കാട് മാങ്ങാട്ടുകര ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ മോഷണം.

murali
error: Content is protected !!