വലപ്പാട് : സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെയും മൂന്നു സുഹൃത്തുക്കളെയും തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിന് വലപ്പാട് കോതകുളം സ്വദേശി വടക്കുംതല വീട്ടിൽ വിഷ്ണു (23), വലപ്പാട് തിരുപഴഞ്ചേരി ദേശത്ത് കുന്തറ വീട്ടിൽ ലഡു രാഹുൽ എന്നറിയപ്പെടുന്ന രാഹുൽ (21) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
നാട്ടിക തിയേറ്ററിൽ സിനിമ കണ്ട ശേഷം ബൈക്കുകളിൽ മടങ്ങുകയായിരുന്ന വലപ്പാട് പള്ളത്ത് വീട്ടിൽ ആദർശ് (25) എന്ന യുവാവിനെയും സുഹൃത്തുക്കളെയും തിയേറ്ററിന് മുൻവശം റോഡിൽ വെച്ച് തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതികളുമായി പരാതിക്കാരനായ യുവാവ് 2022 ൽ വലപ്പാട് ബീച്ചിൽ വച്ച് മുൻപുണ്ടായ വഴക്കിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
