NCT
KeralaNewsThrissur News

അസ്മാബി കോളേജിനടുത്ത് സംഘർഷം; എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘട്ടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

പി വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട നാലരയോടെ കോളേജിനടുത്തുള്ള ഒരു ബേക്കറിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എ. അഫ്‌സല്‍, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് എവിന്‍ സിന്റോ, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഒമര്‍, ഫാരി, നസീബ്, നസീഫ്, ഫയാസ്, കെ.എസ്.യു പ്രവർത്തകൻ സൗരവ് എന്നിവരുള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്കശുപത്രിയിലും ഇരിഞ്ഞാലക്കുട സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

പോലീസ് എത്തിയ ശേഷമാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഘര്‍ഷമുണ്ടായ ബേക്കറിയില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കസേരയും ഗ്ലാസും മറ്റും തകര്‍ന്ന നിലയിലാണ്. എസ്.എഫ്.ഐയും കെ.എസ്.യും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ബേക്കറി തകര്‍ത്തുവെന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സെന്ററില്‍ പ്രകടനവും നടത്തി.

Related posts

ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി യുവതിക്ക് ഗുരുതര പരിക്ക്.

murali

തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി.

murali

കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അടക്കം 2 പേർ അറസ്റ്റിൽ. കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അടക്കം 2 പേർ അറസ്റ്റിൽ.

murali
error: Content is protected !!