ഇരിങ്ങാലക്കുട : കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സോണിയ ഗിരിയെ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. സംസ്കാര സാഹിതിയിൽ അംഗമായ സോണിയ ഗിരി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ സംഘടനാ ഉത്തരവാദിത്വമുള്ള ജില്ലാ കമ്മിറ്റി മെമ്പർ കൂടിയാണ്.
ചെയർമാൻ അരൂൺ ഗാന്ധിഗ്രാം, കൺവീനർ എം.ജെ. ടോം, ട്രഷറർ എ.സി. സുരേഷ് , അഡ്വ. ജോൺ നിഥിൻ തോമസ്, സദറു പട്ടേപ്പാടം, ഭരതൻ പൊന്തെങ്കണ്ടത്ത് , ടി.ജി. പ്രസന്നൻ , ജോസഫ് പള്ളിപ്പാട്ട് എന്നിവർ പങ്കെടുത്തു.
