NCT
KeralaNewsThrissur News

കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നിന്നും യാത്രക്കാരൻെറ പണവും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത രണ്ടുപേരെ പിടികൂടി.

തൃശൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നിന്നും പഴഞ്ഞി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത കേസിലെ പ്രതികളായ കോട്ടയം കുറ്റവിലങ്ങാട് സ്വദേശിയായ കളരിക്കൽ വീട്ടിൽ ജയൻ (50), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ പുത്തൻവീട്ടിൽ കുഞ്ഞുമോൻ (52) എന്നിവരെയാണ് തൃശൂർ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻറിൽ നിന്നും പിടികൂടിയത്.
18.10.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ബസ്സ് സ്റ്റാൻറിൽനിന്നും ബസ്സ് കയറുന്ന സമയം യാത്രക്കാരൻെറ പുറകിൽ നിന്നും പാൻറിൻെറ പോക്കറ്റിലെ പേഴ്സ് മോഷണം ചെയ്യുകയായിരുന്നു. പേഴ്സിൽ വിലപ്പെട്ട രേഖകളും വിദേശ കറൻസിയും 3000 രൂപയുമാണ് ഉണ്ടായിരുന്നത്. തുടർന്ന് യാത്രക്കാരൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൽ കേസ് റെജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിൽ ബസ് സ്റ്റാൻറിൽ നിന്നും ഒന്നാം പ്രതിയായ ജയനെ പിടികൂടുകയായിരുന്നു. പിന്നീടുനടന്ന വിശദമായ അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ കുഞ്ഞുമോനെ പിടികൂടിയത്. പ്രതികൾക്ക് മുവാറ്റുപുഴ, കുറുവിലങ്ങാട്. തൃശൂർ ഈസ്റ്റ്, തിരുവല്ല, നടക്കാവ്, പെരിന്തൽമണ്ണ, തൃശൂർ റെയിൽവെ പോലീസ്, എന്നീ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളാണ് നിലവിൽ ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ഇൻസ്പെക്ടർ ജിജോ എം ജെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിബിൻ ബി നായർ, ജിജേഷ്, ഹരീന്ദ്രൻ എം, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബെന്നി, ജോസഫ്, സിവിൽ പോലീസ് ഓഫീസർ (ക്യാമറ കൺട്രോൾ) സാംസൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

തളിക്കുളം സ്നേഹതീരം ബീച്ചിലും, ഇടശ്ശേരി ബീച്ചിലുമായി മൂന്ന് കടകളിൽ മോഷണം.

murali

ഒല്ലൂർ സി.ഐ യെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.

murali

കാലിക്കറ്റ് സര്‍വകലാശാല വലപ്പാട് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ കെട്ടിടം സമര്‍പ്പിച്ചു.

murali
error: Content is protected !!