തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ നിയോജക മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നതിനായുള്ള നറുക്കെടുപ്പ് പൂർത്തിയായി. സംവരണ കണക്കുകൾ സംബന്ധിച്ച സർക്കാർ വിജ്ഞാപന പ്രകാരം നറുക്കെടുപ്പ് നടന്ന 30 ഡിവിഷനുകളിലായി 16 നിയോജക മണ്ഡലങ്ങൾ സംവരണം ചെയ്തിട്ടുണ്ട്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി സംവരണ നിയോജക മണ്ഡലങ്ങൾ നിശ്ചയിച്ചത്.
തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങളും അവയുടെ സംവരണ വിഭാഗവും താഴെ നൽകുന്നു.
പട്ടികജാതി സ്ത്രീ സംവരണം : 16-ആളൂർ, 30-കടപ്പുറം
പട്ടികജാതി സംവരണം : 25-ചേർപ്പ്
സ്ത്രീ സംവരണം : 1-വടക്കേക്കാട്, 3-ചൂണ്ടൽ, 4-എരുമപ്പെട്ടി, 5-വള്ളത്തോൾ നഗർ, 7-ചേലക്കര, 8-വാഴാനി, 11-പൂത്തൂർ, 12-ആമ്പല്ലൂർ, 14-അതിരപ്പിളളി, 19-പറപ്പൂക്കര, 22-വെള്ളാങ്ങല്ലൂർ, 27-അന്തിക്കാട്, 28-തളിക്കുളം
