മതിലകം : ബസ് തടഞ്ഞ് നിർത്തി കണ്ട്ക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച 3 പേർ അറസ്റ്റിൽ. പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് സ്വദേശികളായ ചള്ളിയിൽ വീട്ടിൽ ഷിബിൻ (30), ചള്ളിയിൽ വൈശാഖ് കുമാർ (35), പടിഞ്ഞാറേ വെമ്പല്ലൂർ ദുബായ് റോഡ് സ്വദേശി പാറപറമ്പിൽ വീട്ടിൽ റാണപ്രതാപ് (34) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വട്ടവടയിൽ നിന്ന് പിടികൂടിയത്.
അഴീക്കോട് – തൃപ്രയാർ റൂട്ടിലോടുന്ന ഷാജി ബസിലെ കണ്ട്കട്റായ വലപ്പാട് ചാമക്കാല സ്വദേശി കാവിൽ തെക്കേ വളപ്പിൽ വീട്ടിൽ വിനീഷ് ( 39) നെ ബസ് സ്റ്റോപ്പിലേക്ക് കയറ്റി നിർത്താത്തതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. പിന്നീട് മടങ്ങിവരുമ്പോൾ ബസ് തടഞ്ഞ് നിർത്തി ബസ്സിൽ കയറിയ പ്രതികൾ കൈ കൊണ്ടും ഇടി വള കൊണ്ടും തലയിലും നെറ്റിയിലും ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എം.കെ. ഷാജി, എസ് ഐ പ്രദീപൻ, ജി എസ് സി പി ഒ മാരായ പ്രബിൻ, ഷനിൽ, സി പി ഒ ബേബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
