ഏങ്ങണ്ടിയൂർ : നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂരിൽ നടക്കുന്ന വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം കലോത്സവം ചെയർമാനും ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു സുരേഷ് ,സ്റ്റേജ് പന്തൽ കമ്മിറ്റി ചെയർമാൻ ഹർഷ വർധൻ കാക്കനാട്ട്, കൺവീനർ എം. എ.ഫൈസൽ, വൈസ് ചെയർമാൻ ബാദുഷ എന്നിവർ ചേർന്ന് നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ് സൺ സുശീല സോമൻ,വലപ്പാട് എഇഒ കെ.വി. അമ്പിളി , ജനറൽ കൺവീനർ സി.സി ബെസ്സി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ഉപജില്ല വികസന സമിതി ഭാരവാഹികൾ, സ്കൂൾ പി ടിഎ ഭാരവാഹികൾ ,വിവിധ സബ് കമ്മറ്റി കൺവീനർമാർ ,സ്റ്റേജ് & പന്തൽ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
