ഇന്ദിരാ പ്രിയദർശിനിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം അർപ്പിച്ചുകോണ്ട് ഇന്ദിരാഭവൻ അണ്ടതോടിന്റെ ആഭിമുഖ്യത്തിൽ നാല്പത്തി ഒന്നാം രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സിയു മുസ്തഫ സ്വാഗതം ആശംസിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഹാജി പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് എൻ ആർ ഗഫൂർ ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലംവൈസ് പ്രസിഡന്റ് വി മായിൻകുട്ടി പഞ്ചായത്ത് സെക്രട്ടറി ഹുസൈൻ വലിയകത്ത് എന്നിവർ പരിപാടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് TK കബീർ,സെക്രട്ടറിമാരായ അബ്ബാസ് കെ ബി, ഷക്കീർ ഹുസൈൻ കെസി, ഗണേശൻ പി കെ എന്നിവർ സംബന്ധിച്ചു. കോൺഗ്രസ്സ് 20ആം വാർഡ് പ്രസിഡന്റ് അനസ് AH നന്ദി രേഖപ്പെടുത്തി.
