NCT
KeralaNewsThrissur News

ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പ് ; പ്രതിയെ മണ്ണാർക്കാട് നിന്നും അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ വൻ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയും വാട്സ് ആപ്പ് ടെലഗ്രാം അക്കൗണ്ടുകൾ മുഖേന ഓൺലൈൻ പാർട്ട് ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകൾ അയച്ച് വിശ്വാസം നേടിയെടുത്ത് ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് 38 വയസ്സ് എന്നയാളിൽ നിന്ന്

12-01-2024 തിയ്യതി മുതൽ 17-01-2024 തിയ്യതി വരെയുള്ള കാലയളവിൽ 1180933/- (പതിനൊന്ന് ലക്ഷത്തി എൺപതിനായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന്) ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മിഥിലാജ് 21 വയസ്സ് എന്നയാളെയാണ് മണ്ണാർക്കാട് നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഈ കേസ്സിലെ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 50000/- (അമ്പതിനായിരം) രൂപ ട്രാൻസ്ഫർ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉൾപ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിച്ച് ആയതിന്റെ പാസ് ബുക്കുകൾ,, എ ടി എം കാർഡുകൾ, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാർഡുകൾ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപറ്റി സൈൈബർ തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് മിഥിലാജ് തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിലെടുത്ത ഓൺലൈൻ ജോബ് തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ NCRP ( National Cyber Crime Reporting Portel) പ്രകാരം തമിഴിനാട് സംസ്ഥാനത്തെ Chennai South ലും, വെസ്റ്റ് ബംഗാൾ പാർക്ക് സ്ട്രീറ്റിലും പരാതികൾ നിലവിവുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ മാരായ ഗ്ലാഡിൻ ഫ്രാൻസിസ്, അശോകൻ ടി എൻ, സി.പി.ഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Related posts

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. 

murali

തൃശ്ശൂരിൽ വൻ ദുരന്തം. : മരണസംഖ്യ ഉയരുന്നു.

murali

സിനിമാ- സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ

murali
error: Content is protected !!