അന്തിക്കാട് : മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ കളക്ഷന്‍ ഏജന്റിനെ ആക്രമിച്ച് 3 ലക്ഷം തട്ടിയെടുത്തു. വാടാനപ്പള്ളി സ്വദേശി അക്ഷയ്നെയാണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് കയ്യിലുണ്ടായിരുന്ന 3 ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്. സംഭവം അറിഞ്ഞ് അന്തിക്കാട് പോലീസ് സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് വരുന്നു.
next post
