തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് തുടക്കം കുറിച്ച് ഏകാദശി നിറമാലക്ക് തിരി തെളിഞ്ഞു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ വിളക്ക് തെളിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽകുമാർ, അസിസ്റ്റൻ്റ് കമ്മീഷണർ എം. മനോജ് കുമാർ, ക്ഷേത്രം മാനേജർ മനോജ്.കെ.നായർ സന്നിഹിതരായിരുന്നു. ഡിസംബർ 15 നാണ് പ്രസിദ്ധമായ തൃപ്രയാർ ഏകാദശി.
