കൈപ്പമംഗലം : സ്റ്റേഷൻ റൗഡിയും കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയുമായ എടത്തിരുത്തി, മുനയം ദേശത്ത്, തെക്കേത്തറ വീട്ടില്‍, പാസ്സ് എന്നു വിളിക്കുന്ന അമിത്ത് ശങ്കര്‍ 32 വയസ്സ് എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്റ്റേഷൻ റൗഡിയായ അമിത്ത് ശങ്കര്‍ വലപ്പാട് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസും, പാലക്കാട് പുതുനഗരം, ഒല്ലൂർ, കാട്ടൂർ, മണ്ണുത്തി, തൃശ്ശൂർ ടൗൺ ഈസ്റ്റ്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി 6 വധശ്രമക്കേസുകളും, 2 കവർച്ചക്കേസും, 3 അടിപിടിക്കേസുകളും അടക്കം ആറ് 27 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ , സബ്ബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, പ്രിയ , വിപിൻദാസ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 72 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 211 ഗുണ്ടകളെ കാപ്പ ചുമത്തി, 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
