NCT
KeralaNewsThrissur News

പൊതുതിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്തിലേക്ക് 51 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ (നവംബര്‍ 19) തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിലേക്ക് 51 പേര്‍ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിലെ 30 നിയോജക മണ്ഡലങ്ങളില്‍ 28 നിയോജക മണ്ഡലങ്ങളിലേക്കാണ് 51 പേര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

തിരുവില്വാമല, പുത്തൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. നവംബര്‍ 21 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും.

Related posts

തളിക്കുളത്തുള്ള ബാറിൽ വെച്ച് തുറിച്ച് നോക്കി എന്നാരോപിച്ച് നാട്ടിക സ്വദേശിയെ വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ.

murali

കാട്ടാന ആക്രമണത്തിൽ മരണം.

murali

മുല്ലശ്ശേരിയിൽ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ പൊട്ടിക്കാൻ ശ്രമം.

murali
error: Content is protected !!