NCT
KeralaNewsThrissur News

ഗുരുവായൂരില്‍ രാത്രി സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍.

ഗുരുവായൂരില്‍ രാത്രി സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ ചൊവല്ലൂര്‍ കിഴക്കേകുളം സ്വദേശി അബ്ദുല്‍ വഹാബിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം.

രാത്രി ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്രമം നടത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

Related posts

‘കോഴ ആരോപണം’; തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി.

murali

പെരിങ്ങോട്ടുകരയിൽ കൊടുവാൾ കൊണ്ട് ആക്രമണം സഹോദരങ്ങൾ അറസ്റ്റിൽ.

murali

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

murali
error: Content is protected !!