NCT
KeralaNewsThrissur News

സ്ത്രീയെയും ഭർത്താവിനെയും അസഭ്യം പറയുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സ്ത്രീയുടെ കയ്യിൽ കയറിപിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത കേസ്സിലെ പ്രതി റിമാന്റിൽ.

വലപ്പാട് : കോതകുളം ആയുർവേദ ആശുപത്രിക്ക് പടിഞ്ഞാറു വശം റോഡിൽ വച്ച് പരാതിക്കാരിയേയും ഭർത്താവിനേയും അസഭ്യം പറയുകയും തുടർന്ന് 01.30 മണിയോടെ കത്തി കാണിച്ച് കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും പരാതിക്കരിയുടെ കയ്യിൽ കയറിപിടിച്ച് മാനഹാനി വരുത്തുകയും

പരാതിക്കാരിയുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ച് 15,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിന് വലപ്പാട് ബീച്ച് സ്വദേശി രാമത്ത് വീട്ടിൽ സനീഷ് 43 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സനീഷ് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, അശ്രദ്ധമായി മനുഷ്യ ജീവന് അപകടെ വരത്തക്കവിധം വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതരപരിക്കേൽക്കാൻ ഇടയായ കേസ്സിലും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസ്സിലും അടക്കം അഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ, ജി എ എസ് ഐ റംല, സി പി ഒ ശ്രാവൺ, ഡ്രൈവർ എ എസ് ഐ ചഞ്ചൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

പുത്തൻചിറയിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കണ്ടെത്തി.

murali

ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു.

murali

എൽഡിഎഫ് മുൻ മേയർ എം.കെ. വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

murali
error: Content is protected !!