തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവത്തിന് വ്യാഴാഴ്ച തുടക്കം. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് നൃത്തോത്സവം. വൈകീട്ട് അഞ്ചിന് തിരുവാതിരക്കളി, നൃത്തസന്ധ്യ, തുടർന്ന് കലാമണ്ഡലം അരുൺ രാജും സംഘവും അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളിയും അരങ്ങേറി.
