പൊറത്തിശ്ശേരി : മഹാത്മാ എൽ. പി. & യു. പി. സ്കൂളിലെ പ്രഥമ പ്രധാന അദ്ധ്യാപകൻ ആയിരുന്ന എം. കെ. അരവിന്ദാക്ഷൻ മാസ്റ്ററുടെ നിര്യാണത്തിൽ മഹാത്മാ ഓൾഡ് സ്റ്റുഡന്റസിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. പൊറത്തിശ്ശേരി SNDP ഹാളിൽ ചേർന്ന യോഗത്തിൽ സംഘടനാ പ്രസിഡന്റ് എം. ജെ. ഷാജി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സി. പി. ഐ. എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയും പൂർവ്വവിദ്യാർത്ഥിയുമായ വി. എ. മനോജ് കുമാർ, കോൺഗ്രസ് ഐ കോൺഗ്രസ് ഐ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ബി. ജെ. പി. മണ്ഡലം ജനറൽ സെക്രട്ടറിയും പൂർവ്വവിദ്യാർത്ഥിയുമായ ഷൈജു കുറ്റിക്കാട്ട്, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് പി. ജി. ബിന്ദു ടീച്ചർ, മുൻ അദ്ധ്യാപകനായ സി. ജി. പുരുഷോത്തമൻ, മുൻ ജീവനക്കാരൻ പി. കെ. കുമാരൻ,
പൂർവ്വ വിദ്യാർത്ഥികളായ പി. ജി. ശോഭനൻ, എം.കെ.സുഗതൻ, കെ. ആർ.രവി, എം.വി. സുനിൽകുമാർ മാസ്റ്റർ (ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ചേർപ്പ്), എം. കെ. മുരളി മാസ്റ്റർ(പ്രിൻസിപ്പാൾ, ജി എം ബി എച്ച് എസ് എസ് ഇരിങ്ങാലക്കുട), രജനി ടീച്ചർ (മഹാത്മാ യു. പി. സ്കൂൾ) ടി. എസ് ബൈജു, അബ്ദുൾ വഹാബ്, ലാൽ വി. വി., നകുലൻ നെല്ലിശ്ശേരി, ശശിധരൻ കെ കെ, ജീവൻ കാട്ടിക്കുളം എന്നിവർ സംസാരിച്ചു. സംഘടനാ സെക്രട്ടറി ജയദേവൻ രാമൻകുളത്ത് സ്വാഗതവും കെ. ജി. സന്തോഷ് ബാബു നന്ദിയും രേഖപ്പെടുത്തി.
