NCT
KeralaNewsThrissur News

ചൂലൂർ മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബാഘോഷവും, സംഘടനയുടെ പതിനഞ്ചാം വാർഷികവും നടത്തി.

ചൂലൂർ മഹല്ല് പ്രവാസി കൂട്ടായ്മയുടെ (സി.എം.പി.കെ) നേതൃത്വത്തിൽ കുടുംബാഘോഷവും, സംഘടനയുടെ പതിനഞ്ചാം വാർഷികവും നടത്തി. ദുബായ് റാഷിദിയ ബ്രൈറ്റ് ലേണേഴ്‌സ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ സി.എം.പി.കെ പ്രസിഡന്റ് സലിം അബൂബക്കറിന്റെ അധ്യക്ഷതയിൽ ലുലു ഗ്രൂപ്പ് സി.ഒ.ഒ. യും , സി.എം.പി.കെ ചെയർമാനുമായ സലിം വി.ഐ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സെക്രട്ടറി കാദർ നാസർ സ്വാഗതം പറഞ്ഞു. ഫ്ലോറ ഗ്രൂപ്പ് ഹോട്ടൽസ് ചെയർമാൻ വി.എ.ഹസ്സൻ മുഖ്യാതിഥിയായിരുന്നു.

ചൂലൂർ മഹല്ല് സെക്രട്ടറി അബ്ദുൽ സലാം സി.ബി, ചൂലൂർ മഹല്ല് മുൻ സെക്രട്ടറി ഇസ്മായിൽ വി.എ, ലുലു ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ മാനേജർ വി.എം.അബ്ദുല്ല കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വിവിധ കലാപരിപാടികളോടെ അരങ്ങേറിയ സംഗമം സാദിഖ് ചൂലൂർ, നൗഷാദ് കാദർ, യൂസഫലി ചൂലൂർ, അജ്മൽ എൻ, ശിഹാബ് കാദർ, ശകീർ സത്താർ, ശിഹാബ് കൊച്ചുമോൻ, അൻസിൽ മുഹമ്മദ്, ശിഹാബ് ഉപ്പാട്ട്, റാഷിദ് ഷംസു, താരിഖ് തുടങ്ങിയവർ നേത്രത്വം നൽകി, മുജീബ് റഹിമാൻ നന്ദിയും പറഞ്ഞു.

Related posts

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം; എംഎൽഎയുടേത് വാഗ്ദാനങ്ങൾ മാത്രം – യൂത്ത് ലീഗ്.

murali

കാപ്പ ഉത്തരവ് ലംഘിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍.

murali
error: Content is protected !!