NCT
KeralaNewsThrissur News

യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പഴുവിൽ വെസ്റ്റ്. വീട്ടിലെ അടുക്കളയിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. ശനി വൈകിട്ട് 5.30ഓടെയാണ് സംഭവം. തൃപ്രയാറിൽ തയ്യൽ കട നടത്തുന്ന സുൽഫത്ത് വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് ഹനീഫയും മകളും പോയതിനാല്‍ സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തുന്നിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും സമീപം കാണപ്പെട്ടു.

അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ എസ്ഐ കെഴ്സൺ വി മാർട്ടിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മക്കൾ: നെഫ്‌ല (ഗൾഫ്), നെഹ്‌ല.

Related posts

മതിലകം പുന്നക്കബസാറിൽ യുവാവിന് വെട്ടേറ്റു.

murali

തൃപ്രയാർ ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

murali

ചരക്ക് ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. 2 പേർക്ക് ജീവനക്കാർക്ക് പരിക്കേറ്റു.

murali
error: Content is protected !!