NCT
KeralaNewsThrissur News

വയോജനങ്ങൾക്ക് സാന്ത്വനമേകി തൃശൂർ റൂറൽ പോലീസ്; മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : സംസ്ഥാന പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘പ്രശാന്തി’ സീനിയർ സിറ്റിസൺ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വയോജനങ്ങൾക്കായി വിവിധ സഹായ പ്രവർത്തനങ്ങൾ തൃശൂർ റൂറൽ പോലീസ് നടപ്പിലാക്കി. പദ്ധതിക്കായി അനുവദിച്ച 50,000 രൂപ വിനിയോഗിച്ചാണ് വയോജനങ്ങളുടെ ആരോഗ്യപരിചരണത്തിനാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ചാലക്കുടി തിരുമുടിക്കുന്നിലുള്ള ഗാന്ധി ഗ്രാം ഗവൺമെന്റ് ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ തൃശൂർ റൂറൽ പോലീസ് കൈമാറി. രോഗികളുടെ ദൈനംദിന പരിചരണം സുഗമമാക്കുന്നതിനായി മെഡിസിൻ ട്രോളി, ഫോൾഡിംഗ് വാക്കറുകൾ, വാക്കിംഗ് സ്റ്റിക്കുകൾ, ഡയപ്പറുകൾ തുടങ്ങിയവയാണ് ആശുപത്രി അധികൃതർക്ക് നൽകിയത്. കൂടാതെ, കൊടുങ്ങല്ലൂർ സബ് ഡിവിഷനിലെ കിടപ്പുരോഗികളായ അഞ്ച് വയോജനങ്ങൾക്കും ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ മൂന്ന് വയോജനങ്ങൾക്കും ആവശ്യമായ മരുന്നുകളും ഡയപ്പറുകളും വാങ്ങി നൽകി.

കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ കാലയളവിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളും മാനസികമായ ആശങ്കകളും പരിഹരിക്കാനാണ് കേരള പോലീസ് ‘പ്രശാന്തി’ ഹെൽപ്പ് ലൈൻ പദ്ധതി ആരംഭിച്ചത്. ഒറ്റപ്പെടൽ, ജീവിതശൈലീ രോഗങ്ങൾ, മരുന്നുകളുടെ ലഭ്യതക്കുറവ് തുടങ്ങി മുതിർന്ന പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ പോലീസ് സജ്ജമാക്കിയിട്ടുണ്ട്. 9497900035, 9497900045 എന്നീ നമ്പറുകളിൽ വയോജനങ്ങൾക്ക് ഏതു സമയത്തും പോലീസിന്റെ സഹായം തേടാവുന്നതാണ്.

Related posts

എസ് ഡി പി ഐ മണലൂർ മണ്ഡലം പ്രചരണ ജാഥ വാടാനപ്പള്ളിയിൽ സമാപിച്ചു.

murali

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

murali

തളിക്കുളത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസായ സീതാറാം യെച്ചൂരി ഭവൻ ഉൽഘടനം ചെയ്തു.

murali
error: Content is protected !!