തൃശൂർ : സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ലക്ഷ്യമിട്ട് തൃശൂർ റൂറൽ പോലീസ് ജില്ലയിൽ സംഘടിപ്പിച്ച വനിതാ അദാലത്തുകൾ പൂർത്തിയായി. കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നുള്ള പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി പ്രകാരം അനുവദിച്ച അമ്പതിനായിരം രൂപ വിനിയോഗിച്ചാണ് അദാലത്തുകൾ നടത്തിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായി ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളിലും അദാലത്തുകൾ സംഘടിപ്പിച്ചു.
ആകെ ലഭിച്ച 184 പരാതികളിൽ 160 എണ്ണവും അദാലത്തിലൂടെ പരിഹരിക്കാൻ സാധിച്ചു. സിവിൽ സ്വഭാവമുള്ള 24 പരാതികളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് (SHO) നിർദ്ദേശം നൽകി.
കുടുംബപരമായ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സാമൂഹിക ബുദ്ധിമുട്ടുകൾ, സിവിൽ മാറ്റർ സംബന്ധമായ വിഷയങ്ങൾ എന്നിവയിൽ സ്ത്രീകൾക്ക് നേരിട്ട് അധികാരികളെ സമീപിച്ച് പരാതികൾ അവതരിപ്പിക്കാനും, സൗഹൃദപരമായ അന്തരീക്ഷത്തിൽ നിയമപരമായ മാർഗനിർദ്ദേശവും മാനസിക പിന്തുണയും ലഭിക്കാനുമാണ് അദാലത്തുകൾ വഴി അവസരം ഒരുക്കിയത്.
വനിതാ സെൽ ഇൻസ്പെക്ടർ ഇൻചാർജ് സബ്ബ് ഇൻസ്പെക്ടർ സൗമ്യ , എ.എസ്.ഐ. സുമംഗല, വനിതാ സെൽ വുമൺ ലൈസൺ ഓഫീസർ ജി.എസ്.സി.പി.ഒ. ബിന്ദു, വനിതാ സെല്ലിലെ നൂർജഹാൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. , ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകരായ അഡ്വ. ഗായത്രി, അഡ്വ. ശ്രീരേഖ, അഡ്വ. ലയ, അഡ്വ. ഷീജ, അഡ്വ. രത്ന, എന്നിവരും
ഡി.സി.ആർ.സി. കൗൺസിലർമാരായ മാർഗ്രേറ്റ് പാട്രിക്സൺ, റിൻസി റാഫേലൽ എന്നിവരും പരാതികളിൽ നിയമോപദേശവും കൗൺസിലിംഗും നൽകി സജീവമായി പങ്കെടുത്തു. അതത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരും പി.ആർ.ഒ മാരും അദാലത്തുകളുടെ ഏകോപനം നിർവഹിച്ചു. പോലീസിന്റെ സ്ത്രീസൗഹൃദ ഇടപെടലുകൾക്ക് വലിയ ജനപങ്കാളിത്തമാണ് അദാലത്തുകളിൽ ഉടനീളം ലഭിച്ചത്
