ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്കാരം ടോവിനോ തോമസിന് നൽകി.
ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടന്ന വർണക്കുടയുടെ ചടങ്ങിലാണ് മന്ത്രി ആദരം നൽകിയത്. ഇരിങ്ങാലക്കുടയുടെ ദേശീയ-നൃത്ത-സംഗീതോത്സവമായ വർണ്ണക്കുട 2025ന്റെ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അനുമോദന പത്രം എക്സ് എം പി സാവിത്രി ലക്ഷ്മണൻ വായിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പള്ളി, ജൂനിയർ ഇന്നസെന്റ്, അശോകൻ ചെരുവിൽ, പി കെ ഭരതൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
