തൃശ്ശൂരിൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടുത്തം : അറുന്നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാമത്തെ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള പാർക്കിങ്ങിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ അഞ്ചരയോടുകൂടിയാണ് സംഭവം. നിരവധി ബൈക്കുകൾ കത്തി നശിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
സ്റ്റേഷനിൽ നിർത്തിട്ട തിരുവനന്തപുരം ഡിവിഷന്റെ എഞ്ചിനിലേക്കും തീ പടർന്നു. റെയിൽവേ ഇലട്രിക് കേബിളിൽ നിന്നാണ് തീ പിടുത്തം ഉണ്ടായതെന്ന് ദൃക്സാക്ഷി. ആളപായമില്ല. ഒഴിവായത് വൻ ദുരന്തം.
