NCT
KeralaNewsThrissur News

ചേർപ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചേർപ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വല്ലച്ചിറ മോസ്കോ നഗർ സ്വദേശി പൂവത്തിങ്കൽ ശിവൻ്റെ മകൻ അക്ഷയ്(19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ കരുവന്നൂർ രാജ കമ്പനിക്കടുത്തുള്ള പനങ്കുളം സഹകരണസംഘം ഓഫീസിന് സമീപത്തായിരുന്നു അപകടം.

അപകടത്തിൽ അക്ഷയ് ഓടിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്ന നിലയിലായിരുന്നു. അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

സൂര്യാഘാതമേറ്റു.

murali

മതിലകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

murali

കുടിവെള്ളക്ഷാമം രൂക്ഷം; ചാഴൂർ പഞ്ചായത്തിൻ്റെ കുടിവെള്ളമെത്തുന്നത് ആഴ്ചയിലൊരിക്കൽ മാത്രം.

murali
error: Content is protected !!